പെരുമണ്ണ സർവ്വീസ് സഹകരണ ബാങ്ക്, ഓൺലൈൻ പഠനതിനായി കുട്ടികൾക്കു ടി.വി നൽകി.

adminmoonam

പെരുമണ്ണ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബേങ്കിന്റെ പരിധിയിലുള്ള സ്കൂളുകളിലെ കുട്ടികളിൽ ഓൺലൈൻ പഠനത്തിനായി ടി.വി, സ്മാർട്ട്‌ ഫോൺ മറ്റു സൗകര്യങ്ങൾ ഒന്നും ഇല്ലാത്തവർക്ക് ടി.വി. നൽകി.
പെരുമണ്ണ ഇ. എം.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബേങ്ക് പ്രസിഡന്റ് കെ. ഇ മുഹമ്മദ് ഫസൽ സ്കൂൾ ഹെഡ്മാസ്റ്റർ മധുകുമാറിന് ടി.വി നൽകി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുഗതകുമാരി, ബേങ്ക് സെക്രട്ടറി പ്രീത കരുവാലിൽ, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, ഡയറക്ടർമാർ കെ.സി രാജേഷ് , സേതുമാധവൻ എസ്.എം , കെ.എം കൃഷ്ണൻകുട്ടി , കെ.കെ ഷമീർ, മറ്റു സ്കൂൾ അദ്ധ്യാപകരും പങ്കെടുത്തു.

പുത്തൂർമഠം എ.എം.യു.പി.എസ് , പയ്യടിമേത്തൽ ജി.എൽ.പി.എസ് , ഇ.എം.എസ് ഹയർസെക്കൻഡറി സ്‌കൂളിനും ചടങ്ങിൽ വെച്ച് ടി.വികൾ നൽകി.

Leave a Reply

Your email address will not be published.