‘പുനര്‍ജ്ജനി’ പദ്ധതിക്ക് തുടക്കം
കേരള സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ”പുനര്‍ജ്ജനി” പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമായ പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ സ്വയംപര്യാപ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ‘പുനര്‍ജ്ജനി’. സംഘങ്ങളിലെ അംഗങ്ങള്‍ക്ക് സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യം.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടി (മൂന്നാം ഘട്ടം)യുടെ ഭാഗമായി പുനര്‍ജ്ജനി പദ്ധതിയിലൂടെ പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 6 സഹകരണ സംഘങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സ്വയംപര്യപ്തത കൈവരിക്കുന്നതിനുമായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്.