പുതുപ്പള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

moonamvazhi

പുതുപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കും ദേവികുളങ്ങര ഗ്രാമ പഞ്ചായത്തും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. ആലപ്പുഴ സഹകരണ സംഘം ജോ.രജിസ്ട്രാര്‍ ഷഹിമ മങ്ങയില്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പവന നാഥന്‍ അധ്യക്ഷത ബാങ്ക് പ്രസിഡന്റ് എസ്. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു.

സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി. അനിതകുമാരി, പ്ലാനിംഗ് എ.ആര്‍.ഷിബു ഒ.ജെ സാര്‍, കാര്‍ത്തികപ്പള്ളി സഹ: സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ ജീ.ബാബുരാജ് സാര്‍, അസ്സിസ്റ്റന്റ് ഡയറക്ടര്‍ സി.സി ഷാജി സാര്‍, ജനപ്രതിനിധികള്‍ മുതലായവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി കോക്കനട്ട് നേഴ്‌സറിയില്‍ നിന്നുളള 2000 പ്രതിരോധ ശേഷിയുള്ള തെങ്ങിന്‍ തൈകളാണ് 140 രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published.