പി.രാഘവന്‍ നായര്‍ സ്മാരക സഹകാരി പ്രതിഭ പുരസ്‌ക്കാരം എന്‍.കെ. അബ്ദുറഹ്മാന്
സംസ്ഥാന, ജില്ല സഹകരണ ബാങ്കുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും, നാഷണല്‍ കോ-ഓപ്പറേറ്റീവ് കൗണ്‍സില്‍ അംഗവും, പ്രമുഖ സഹകാരിയുമായിരുന്ന പി.രാഘവന്‍ നായരുടെ സ്മരണയ്ക്കു വേണ്ടി കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സഹകാരി പ്രതിഭ പുരസ്‌ക്കാരം കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്. പതിനായിരത്തി ഒന്ന് രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
രാജ്യത്തെ ഏറ്റവും വലിയ സഹകരണ മ്യൂസിയം കോഴിക്കോട് യാഥാര്‍ത്ഥ്യമാക്കിയ, ലോക നിലവാരത്തിലുള്ള ബാങ്കിങ്ങ് അനുഭവം ഒരു സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനത്തിലൂടെ സാധാരണ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ സഹകരണ രംഗത്തെ പ്രതിഭയാണ് അവാര്‍ഡിന് അര്‍ഹനായ കാരശ്ശേരി സര്‍വീസ് സഹകണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്മാന്‍ – അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.