പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിംഗ്് ആന്റ് പാരാമെഡിക്കല്‍ സയന്‍സസിന് എന്‍.എസ്.ഡി.സി അംഗീകാരം

moonamvazhi

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിംഗ്് ആന്റ് പാരാമെഡിക്കല്‍ സയന്‍സസിന് സ്‌കില്‍ കോഴ്‌സുകള്‍ നടത്തുന്നതിനു എന്‍.എസ്.ഡി.സി അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ മിനിസ്ട്രി ഓഫ് സ്‌കില്‍ ഡവലപ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പിന് കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകൃത സെന്ററായി പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിംഗ്് ആന്റ് പാരാമെഡിക്കല്‍ സയന്‍സസിനെ അംഗീകരിച്ചു. ഇത് പ്രകാരം ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ ഫ്രന്റ് ഡസ്‌ക് കോര്‍ഡിനേറ്റര്‍, പേഷ്യന്റ് റിലേഷന്‍സ് അസോസിയേറ്റ്, ഫ്‌ളബോട്ടമി ടെക്‌നീഷ്യന്‍, ഡ്യൂട്ടി മാനേജര്‍ പേഷ്യന്റ് റിലേഷന്‍സ് സര്‍വ്വീസ് എന്നീ ഹൃസ്വകാല കോഴ്‌സുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ഇത് സംബന്ധിച്ച അംഗീകാര പത്രം എന്‍.എസ്.ഡി.സി യുടെ ജില്ലയിലെ അംഗീകൃത ട്രൈനിംഗ് പാര്‍ട്ട്ണറായ സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്റ് എജുക്കേഷണല്‍ ഗൈഡന്‍സിന്റെ (സി.ഇ.ഇ.ജി) സി.ഇ.ഒ സി.പി അബ്ദുല്‍ ലത്തീഫ് ആശുപത്രി വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ എന്നിവര്‍ക്ക് കൈമാറി. മെയ് ആദ്യവാരം കോഴ്‌സുകള്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ 9072205050 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ചടങ്ങില്‍ ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, അബൂബക്കര്‍ മന്നയില്‍, വി.എ റഹ്മാന്‍, സി. അബ്ദുനാസര്‍, ടി. രായിന്‍, കുന്നത്ത് കുഞ്ഞഹമ്മദ്, അഡ്വ. റജീന, ബുഷ്‌റ വി, അഡ്വ. സുരേഷ്.എ.കെ, സബിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!