പാറത്തോട് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി.
കോട്ടയം പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പൂഞ്ഞാര്‍ എം.എല്‍.എ ആര്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജോര്‍ജ് കുട്ടി ആഗസ്തി അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം തോമസ്കുട്ടി വാരണത്ത് സ്വാഗതം പറഞ്ഞു. നെടുങ്കണ്ടം കോ-ഓപ്പറേറ്റിവ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍ക്കിള്‍ സഹകരണ യൂണിയന് കാഞ്ഞിരപ്പള്ളി താലൂക്ക് ചെയര്മാന് ആര്. സതീഷ് ചന്ദ്രന് നായര്‍, പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ഭരണസമിതി അംഗവുമായ വിജയമ്മ വിജയ ലാല്‍, സ.ഹകരണ വകുപ്പ് കാഞ്ഞിരപ്പളളി അസിസന്റ് രജിസ്ട്രാര്‍ ഷെമീര്‍ മുഹമ്മദ്, പാറത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുല്‍ അസീസ് കൊച്ചു വീട്ടില്‍, പാറത്തോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി ഷാജി പാടിക്കല്‍, വ്യാപാരി വ്യപസായി സമിതി പ്രസിഡന്റ് സിയാദ്, എന്നിവര്‍ ആശംസയര്‍പ്പിച്ചു.യോഗത്തില്‍ സംസാരിച്ചു.