പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ്.

adminmoonam

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രധാനദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News