പള്ളുരുത്തി മണ്ഡലം ബാങ്ക് 10 ലക്ഷം രൂപയും ജീവനക്കാരുടെ 81870 രൂപയും നല്‍കി
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിനേഷന്‍ ചാലഞ്ചിന്റെ ഭാഗമായി 10 ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായി ആദ്യഗഡുവായ 81870 രൂപയും സംഭാവന നല്‍കി.
ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയ്ക്ക് ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ തുക കൈമാറി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം. ഷെരീഫ്, അഡ്വ. പി.എസ്. വിജു, പി.എച്ച്. ഹാരിസ്, ബാങ്ക് സെക്രട്ടറി ജയ്‌മോന്‍ യു. ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.