പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക്‌ പലവ്യഞ്ജന കിറ്റും മാസ്കുകളും വിതരണം ചെയ്തു.

adminmoonam

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൽ അംഗങ്ങൾക്ക് പലവ്യഞ്ജന കിറ്റും മാസ്കുകളും വിതരണം ചെയ്തു. ഒരു കുടുംബത്തിന് ആവശ്യമായിവരുന്ന പലവ്യഞ്ജന സാധനങ്ങളും മാസ്കുകളും അടങ്ങിയ ക്വിറ്റ് ആണ് സൗജന്യമായി നൽകുന്നത്. 3500 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും പദ്ധതിയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് നിർവ്വഹിച്ചു.ഭരണ സമിതി അംഗങ്ങൾ,സഹകാരികൾ, ബാങ്ക് സെക്രട്ടറി കെ .എസ് .ജയ് സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.