പറവൂര്‍ വടക്കേക്കര ബാങ്ക് 75% സബ്സിഡിയോടെ വളം വിതരണം ആരംഭിച്ചു
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കര്‍ഷക മിത്ര പദ്ധതിയുടെ ഭാഗമായി മെമ്പര്‍മാരായ കര്‍ഷകര്‍ക്ക് 75% സബ്സിഡിയോടെ വളം വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് നിര്‍വ്വഹിച്ചു. തെങ്ങ് ജാതി കര്‍ഷകര്‍ക്ക് ഒരു വൃക്ഷത്തിന് 2 കിലോ കപ്പലണ്ടി പിണ്ണാക്ക്, 2 കിലോ എല്ലുപൊടി, 2 കിലോ വേപ്പിന് പിണ്ണാക്ക്,1 കിലോ കുമ്മായം എന്നിവ 60 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ 3 വരെ ഇവ നല്‍കും. സഹകാരികള്‍, ഭരണസമിതിയംഗങ്ങള്‍, സെക്രട്ടറി കെ.എസ്. ജയ്സി എന്നിവര്‍ പങ്കെടുത്തു.