പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘം നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് സൗജന്യമായി നൽകി.

adminmoonam

ഈ കോവിഡ്കാലത്ത് കൊടും വേനലിൽ വിശ്രമമില്ലാതെ തൊഴിലെടുക്കുന്നവരെ പരിമിതിയില്‍ നിന്ന് കൊണ്ട് സഹായിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പത്തനംതിട്ട ജില്ലാ പോലിസ് സഹകരണ സംഘം അംഗങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി നല്‍കി.ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഐ.പി.എസ് പത്തനംതിട്ട ഡി.വൈ.എസ്.പി സജീവ് ന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

സഹജീവികളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 ലക്ഷം രൂപ സംഭാവനയായി നല്‍കുന്നതിന്‍റെ ചെക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ പ്രമീളക്ക് അഡീഷണൽ എസ്.പി. എസ്.ശിവപ്രസാദും പ്രസിഡന്‍റും ചേര്‍ന്ന് കൈമാറി.കോവിഡ് കാലത്ത്
സഹപ്രവര്‍ത്തകര്‍ക്കായി സംഘം കണ്‍സ്യൂമര്‍ സ്റ്റോര്‍ ആരംഭിച്ചതായും അടിയന്തിര വായ്പ, സംഘത്തിലെത്താതെ ഓണ്‍ലൈന്‍ വഴിയാക്കിയതായും
വായ്പക്കാര്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ച് മൂന്ന് മാസക്കാലത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതായും സഹകരണ സംഘം പ്രസിഡണ്ട് ഇ.നിസാമുദ്ദീൻ പറഞ്ഞു.

Leave a Reply

Your email address will not be published.