പട്ടികജാതിക്കാരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സര്‍ക്കാര്‍ധനസഹായം 1,25,000 രൂപയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 75,000 രൂപയാണു നല്‍കിവരുന്നത്. ധനസഹായത്തുക വര്‍ധിപ്പിക്കുമെന്നു 2022 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു വിവാഹ ധനസഹായം ലഭിക്കുന്നതിനുള്ള കുടുംബവാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപയായി നിലനിര്‍ത്തിക്കൊണ്ടാണു ധനസഹായത്തുക വര്‍ധിപ്പിച്ചത്. ഇതിനു 2022 ആഗസ്റ്റ് 30 മുതല്‍ പ്രാബല്യമുണ്ടാകും.
[mbzshare]