നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് ധർണ
കോഴിക്കോട്: മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായിസമര്പ്പിച്ച നാമ നിര്‍ദ്ദേശപത്രിക ഒരു കാരണവുമില്ലാതെ തള്ളിയ സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി. ഡി.സി.സി.പ്രസിഡന്റ് ടി. സിദ്ദിഖ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മുസ്ലീം ലീഗ് മുക്കം മണ്ഡലം പ്രസിഡന്റ് ടി.ടി. സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവം ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, കെ.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റസാഖ് മാസ്റ്റര്‍, സി.കെ. കാസീം, ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.ജെ. ആന്റണി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി.പി.റഷീദ്, കെ.പി. ബാബു, എം.ടി. അഷ്റഫ്, സജീഷ് മുത്തേരി, എം.കെ. അഷറഫ്, സമീറ ചേന്ദമംഗലം എന്നിവര്‍ സംസാരിച്ചു. മുക്കം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഗഫൂര്‍ സ്വാഗതവും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് പെരിങ്ങാട്ട് നന്ദിയും പറഞ്ഞു.