നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

moonamvazhi

വട്ടിപ്പലിശക്കാരുടെയും ബ്ലേഡ് മാഫിയ സംഘങ്ങളുടെയും ചൂഷണത്തില്‍ നന്ന് ഒരു ജനതയ്ക്ക് മോചനം നല്‍കിയത് സഹകരണ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ ആഗോള വല്‍ക്കരണ നയങ്ങള്‍ വഴി സഹകരണ മേഖലയെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ കുറച്ച് കാലമായി നടന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാന്‍ കഴിയില്ല. ഇതിനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്നുള്ളതാണ് നമ്മുടെ കര്‍മ്മം – മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 84 ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് കോംപ്ലക്സിലേക്ക് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയുള്ള പച്ച തേങ്ങ സംഭരണ പദ്ധതി ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, മെമ്പര്‍മാര്‍ക്കുള്ള ക്ഷേമ ഫണ്ട് വിതരണം വടകര ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.കെ സന്തോഷ്‌കുമാര്‍, 85 വയസ്സ് തികഞ്ഞ ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട ‘എ’ ക്ലാസ് മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ്രാജ് കെ, കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡ് മുഖാന്തിരം നടപ്പിലാക്കുന്ന തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണം യൂണിറ്റ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു കെ.ടി.കെ എന്നിവര്‍ നിര്‍വ്വഹിച്ചു. നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടിയ ഏറാമല ബാങ്കിന് സ്പെയ്സ് ഓര്‍ക്കാട്ടേരി ഏര്‍പ്പെടുത്തിയ മംഗളപത്രം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയടത്തില്‍ രവീന്ദ്രനില്‍ നിന്നും ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഏറ്റുവാങ്ങി.

കെ.കെ. കൃഷ്ണന്‍, എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.പി. ജാഫര്‍, മുക്കത്ത് ഹംസഹാജി, രാജഗോപാലന്‍ രയരോത്ത്, ബാബു. ഏ.കെ, ടി.പി. റഷീദ്, ടി. കെ.വാസു മാസ്റ്റര്‍, ശശീന്ദ്രന്‍ ടി.എന്‍.കെ, ശശി കൂര്‍ക്കയില്‍, കെ. ഇ. ഇസ്മയില്‍, രവി പട്ടറത്ത്, ലത ഒ.കെ, പ്രസീത് കുമാര്‍. പി. പി, ഷാജി. ഒ.കെ, രജീഷ് ആര്‍, ഇ.പി. ബേബി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.