നവകേരള നിർമാണത്തിന് സഹകരണ മേഖല നൽകുന്ന സഹായം വളരെ വലുതാണെന്ന് മന്ത്രി

[email protected]

നവകേരള നിർമാണത്തിന് സഹകരണ മേഖല നൽകുന്ന സഹായം വളരെ വലുതാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ 40000 കോടി രൂപയിലധികം രൂപ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ആവശ്യമുണ്ട്.കേന്ദ്ര നിബന്ധനങ്ങൾക്കനുസരിച്ച് കണക്കാക്കിയ നഷ്ടത്തേക്കാൾ എത്രയോ വലിയ തുകയാണിതെന്നും മന്ത്രി പറഞ്ഞു..അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ എട്ടാമത് ശാഖ പനയത്താം പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകാരി ടൂർസ് ആൻറ്ട്രാവൽസ്കണ്ണൂർ എം.പി.പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.വിമാന, ട്രെയിൻ ടിക്കറ്റ് ബുക്കിങ്, വൈദ്യുത ബിൽ,മൊബൈൽ റീചാർജിങ് തുടങ്ങി വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്,റബ്കോ ചെയർമാൻ എൻ.ചന്ദ്രൻ ,അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സീത, ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ.ദിനേശ് ബാബു, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!