നബാർഡിന്റെ 1500 കോടി രൂപ വായ്പാപദ്ധതി:- മലപ്പുറം ജില്ലയെ ഒഴിവാക്കിയതിനെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്ത്.

adminmoonam

നബാർഡിന്റെ 1500 കോടി രൂപ വായ്പാപദ്ധതിയിൽ നിന്നും മലപ്പുറം ജില്ലയെ പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കിയതിനെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്ത്.നബാർഡ് കേരള ബാങ്ക് മുഖാന്തിരം പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കു വിതരണം നടത്തുന്ന വായ്പ, കേരള ബാങ്കിൽ ലയിക്കാത്തതിനാൽ മലപ്പുറത്തെ സഹകരണ സംഘങ്ങൾക്ക് ലഭിക്കില്ലെന്ന തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പറഞ്ഞു.കോവിഡിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമെന്നോണം ആണ് നബാർഡ് സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്യുവാനായി വായ്‌പ അനുവദിക്കുന്നത് . എന്നാൽ കേരള ബാങ്കിൽ ലയിച്ചില്ലെന്ന രാഷ്ട്രീയ വിരോധത്താൽ ജില്ല സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ രാഷ്ട്രീയ താല്പര്യങ്ങൾക് അനുസൃതമായി വായ്‌പ അപേക്ഷ നൽകാത്തത് തികച്ചും പ്രതിഷേധാത്മകമായ നിലപാടാണ്. മഹാമാരിയുടെ സമയത് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെടുന്ന ഭരണഗൂഡം മനസിലാക്കേണ്ട വസ്തുതയെന്തെന്നാൽ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്യേണ്ട വായ്‌പ, നബാർഡാണ് നൽകുന്നതെന്നും അത് കേരള ബാങ്കിൽ ലയിച്ചില്ലെന്ന കാരണത്താൽ സാധാരണക്കാർക്ക് ലഭിക്കുന്ന ആനുകൂല്യം തടഞ്ഞു വെയ്ക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുരങ്ങാടി താലൂക്ക് കമ്മിറ്റിക്ക് പറഞ്ഞു.

നബാർഡ് നൽകുന്ന വായ്‌പ തടഞ്ഞു വെയ്ക്കുന്ന പക്ഷം ജില്ലയിലെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നത് . സർക്കാർ എത്രെയും പെട്ടെന്ന് ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്നും ജില്ലയെ ഉടൻ തന്നെ പദ്ധതിയിൽ അംഗമാക്കാനുള്ള നടപടി സ്വീകരിക്കേണമെന്നും താലൂക്ക് കമ്മിറ്റിക്ക് വേണ്ടി താലൂക്ക് പ്രസിഡന്റ് സി.വിജയനും താലൂക്ക് സെക്രട്ടറി രാഹുൽ ജി നാഥ് ആവശ്യപെട്ടു.

Leave a Reply

Your email address will not be published.