ധര്‍മ്മടം സഹകരണ ബാങ്ക് വിജയോത്സവം നടത്തി
ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ വിജയോത്സവം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ധര്‍മ്മടം ഗ്രാമ പഞ്ചായത്തില്‍ നിന്നും എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 107 വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോവും കാഷ് അവാര്‍ഡും നല്‍കി. സര്‍വ്വകലാശാല റാങ്ക് ജേതാക്കളെയും ചടങ്ങില്‍ അനുമോദിച്ചു. ഉപഹാര വിതരണം റെയ്ഡ്‌കൊ ചെയര്‍മാന്‍ എം.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്)എം.കെ. സൈബുന്നിസ പാലയാട് ഹൈസ്‌കൂളിലെ തെരഞ്ഞെടുത്ത പത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സര്‍ഗ്ഗ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ധര്‍മ്മടംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. രവി. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു നങ്ങാരത്ത്, സീമ പി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. പുഷ്പ, സഞ്ചയ് ബാലന്‍, വി ജി ബിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സന്തോഷ് വരച്ചല്‍, സി.ഗിരീശന്‍ , കുന്നുമ്മല്‍ ചന്ദ്രന്‍, ടി.കെ. കനകരാജ്, കൊക്കോടന്‍ ലക്ഷ്മണന്‍ അജയകുമാര്‍ മീനോത്ത് ഫിറോസ് എം. എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനില്‍ സ്വാഗതവും സെക്രട്ടറി ദിലീപ് വേണാടന്‍ നന്ദിയും പറഞ്ഞു.