ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുന്നംകുളത്തുനിന്ന് ആദ്യ ലോഡ് സാധനങ്ങൾ പുറപ്പെട്ടു.

adminmoonam

മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും, സി.സി റ്റി.വി യും ചേർന്ന് കുന്നംകുളം ബഥനി സ്കൂളിൽ സമാഹരിച്ച അവശ്യവസ്തുക്കൾ അടങ്ങുന്ന ആദ്യ ലോഡ് സാധനങ്ങളുമായി അട്ടപ്പാടിയിലേക്ക് പുറപ്പെടുന്ന വാഹനം ഫാ: സോളമൻ ഒ.ഐ.സി ഫ്ളാഗ് ഓഫ് ചെയ്യ്തു.1000 കിലോ അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ സാധനങ്ങളാണ് ആദ്യ വാഹനത്തിൽ ഉള്ളത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ  ഉമാ പ്രേമന്റെ നേതൃത്വത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾക്കാണ് സാധനങ്ങൾ കൈമാറുന്നത്. കളക്ഷൻ പോയിന്റ് 17ന് ശനിയാഴ്ച വരെ തുടരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9387091234.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!