തേങ്ങാപ്പാലുമുതല്‍ ത്രിഫോള്‍ഡ് കുടകള്‍വരെ ഒരുക്കി ദിനേശ് ഓണം വിപണന മഹാമേള

[email protected]

ദിനേശ് ഉല്പന്നങ്ങളുടെ ഓണം വിപണനമേള കണ്ണൂര്‍ പോലീസ് മൈതാനത്ത്തുടങ്ങി. 10മുതല്‍ 60ശതമാനം വിലക്കുറവില്‍ ദിനേശിന്റെ സാധനങ്ങള്‍ മേളയില്‍ ലഭ്യമാകും. കോട്ടണ്‍ സില്‍ക്ക് ഷര്‍ട്ടുകള്‍, ലേഡീസ്-കിഡ്‌സ് ഫാഷന്‍ ഡ്രസ്സുകള്‍, ചെമ്പരത്തി-ഓര്‍ക്കിഡ് ബെഡ് ഷീറ്റുകള്‍, ലുങ്കി, മുണ്ട്, ചുരിദാര്‍ മെറ്റീരിയല്‍ തുടങ്ങിയ ഗാര്‍മെന്റസ് ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ, തേങ്ങാപ്പാല്‍, തേങ്ങാചിപ്‌സ്, തേങ്ങാപ്പൊടി, വെര്‍ജിന്‍ കൊക്കനട്ട് ഓയില്‍, മുടികൊഴിച്ചില്‍ തടയുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന ആയുര്‍വേദിക് ഗ്രേഡ് ഫോര്‍ട്ടിഫൈഡ് കോക്കനട്ട് മില്‍ക്ക്, ജാം, സ്‌ക്വാഷ്, അഗ്മാര്‍ക്ക് കറിപ്പൊടികള്‍, മസ്സാലപ്പൊടികള്‍ തുടങ്ങിയവയുമുണ്ട്. കിഡ്‌സ്- ലേഡീസ് -ജെന്റ്‌സ് കുടകള്‍, ഫാന്‍സിക്കുടകള്‍, ടുഫോള്‍, ത്രി ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകള്‍ എന്നിയും മേളയിലുണ്ട്.

നിത്യോപയോഗത്തിന് ആവശ്യമായ പിരിയന്‍ മുളക്, കായ്മുളക്, ഉഴുന്ന് പരിപ്പ്, പരിപ്പ്, ചെറുപയര്‍, കടല, കടുക്, ഉലുവ, എന്നിവയും പ്രത്യേക വിലക്കുറിവില്‍ ലഭ്യമാണ്. ഓരോ 500 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴും ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണം, ടി.വി., പ്രഷര്‍കുക്കര്‍, റിസ്റ്റ് വാച്ച്, കോട്ടണ്‍ ബഡ്ഷീറ്റ്, മില്ലേനിയം കുട തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി കുടകള്‍ വരെയുള്ള ഉല്പന്നങ്ങള്‍ മേളയിലുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!