തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികാഘോഷം

Deepthi Vipin lal

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികത്തിന്റ ഉദ്ഘാടനം ഏപ്രില്‍ 18 താങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷാണ് ഉദ്ഘാടനം ചെയ്യുന്നത്. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

 

സംഘത്തിന്റെ പുനര്‍നാമകരണം പ്രഖ്യാപനം മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. തിരൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍ എടിഎം കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണമേഖല സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ഉദ്ഘാടനം മുന്‍ സഹകരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എ നിര്‍വഹിക്കും.

എന്‍.ജനാര്‍ദ്ദനന്‍ ( അസി: രജിസ്ട്രാര്‍ തിരൂര്‍), അഡ്വ: പി. ഹംസകുട്ടി, കെ. വിജയകുമാര്‍ (KNGOU), പി. കെ. ഗോപാലകൃഷ്ണന്‍(KSTA),പി.വി. സുധീര്‍ ( കേന്ദ്ര കോണ്‍ഫെഡറേഷന്‍), ടി. ശശിധരന്‍ (KMCSU), എം.ശ്രീഹരി (KGOA), കെ.വി. പ്രസാദ് (KCEU), വി.പി. സിനി (TTECOS) എന്നിവര്‍ ആശംസകള്‍ നേരും. സൊസൈറ്റി പ്രസിഡന്റ് പി. ഹൃഷികേശ് കുമാര്‍ സ്വാഗതവും ഡയറക്ടര്‍ ആര്‍.പി. ബാബുരാജ് നന്ദിയും പറയും.

Leave a Reply

Your email address will not be published.