തിമിരി സര്‍വീസ് സഹകരണ ബാങ്കിന് ഐ.എസ്.ഒ അംഗീകാരം
കാസര്‍ഗോഡ് തിമിരി സര്‍വീസ് സഹകരണ ബാങ്കിന് ഐ.എസ.ഒ അംഗീകാരം ലഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും പോളിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനവും വിപുലമായ പരിപാടികളുടെ നടത്തി. നാണങ്കൈ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എംഎല്‍എ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നടത്തി ബാങ്ക് പ്രസിഡന്റിിനും സെക്രട്ടറിക്കും കൈമാറി.
പോളി ക്ലിനിക്ക് ഹോം കെയര്‍ യൂണിറ്റ്
ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പോളി ക്ലിനിക്ക് ഹോം കെയര്‍ യൂണിറ്റ് കേരള ദിനേശ് ചെയര്‍മാന്‍ എം. കെ ദിനേശ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.ഓ ലീഡ് ഓഡിറ്റര്‍ വരുണ്‍ ഗണേഷ് വിതരണം നടത്തി. മില്‍മ ഡയറക്ടര്‍ കെ. സുധാകരന്‍, പി. കമലാക്ഷന്‍, കെ.ദാമോദരന്‍,എം.അമ്പൂഞ്ഞി, വി. രാഘവന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സി.ടി. ശ്രീലത ഡോ.കെ. ലോകേശന്‍ നായര്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എ.കെ.സന്തോഷ്, എം.പി.വി ജാനകി, ക്ലിനിക്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ധ്യദയാനന്ദ്, കെഎസ്ഇയു ബാങ്ക് യൂണിറ്റ് സെക്രട്ടറി ടി.ബാബു എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.വി.സുരേഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.