തക്കാളി കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ സഹായം

moonamvazhi

തക്കാളി കര്‍ഷകരെ സഹായിക്കുന്നതിനായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്കിലെ സഹകരണ ബാങ്കുകള്‍ 1200 കിലോ തക്കാളി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത് വില്‍പ്പന നടത്തി. ഇടനിലക്കാരുടെ ചൂഷണം മൂലം കര്‍ഷകര്‍ക്ക് കിലോഗ്രാമിന് ഒരു രൂപ പോലും ലഭിക്കാത്ത സാഹചര്യത്തെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് 15 രൂപ വില നല്‍കി സഹകരണ വകുപ്പ് സംഭരണം ആരംഭിച്ചത്. വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് പാലക്കാട് ചിറ്റൂരിലെ കര്‍ഷകനായ ശക്തിവേലു വില്‍ നിന്നും തക്കാളി ഏറ്റുവാങ്ങി.

അസി. രജിസ്ട്രാര്‍ കെ.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത, ഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്റണി ജോസഫ്, ഇടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എച്ച്.ഷാഹൂല്‍ ഹമീദ്, യൂണിറ്റ് ഇന്‍സ്പക്ടര്‍ എം.പി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.