കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷിക്കാം

Deepthi Vipin lal

മലബാർ മേഖലയിലെ മികച്ച ക്ഷീരോല്പാദക സഹകരണ സംഘത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്റെ സ്മരണയ്ക്കായി ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് സിറ്റിബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ ചരമവാര്‍ഷികദിനമായ സെപ്റ്റംബര്‍ 9 ന് അവാര്‍ഡ് സമ്മാനിക്കും. സംഘത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാര്‍ശയും സഹിതം ആഗസ്റ്റ് 15 നകം അപേക്ഷകള്‍ ലഭിച്ചിരിക്കണം. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ക്ഷീര സംഘങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ചാലപ്പുറത്തുള്ള ഹെഡ് ഓഫീസില്‍ നേരിട്ടോ www.calicutcitybank.com എന്ന മെയില്‍ ഐഡിയിലോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published.

Latest News