ഡോ. മിഥുന്‍ പ്രേംരാജ് എ. കെ. പ്രദീഷ് എന്നിവരെ ആദരിച്ചു

Deepthi Vipin lal

സിവില്‍ സര്‍വീസ്പരീക്ഷയില്‍ പന്ത്രണ്ടാം റാങ്ക് നേടിയ ഡോ. മിഥുന്‍ പ്രേംരാജിനെയും, കെ.എ.എസ്. പരീക്ഷയില്‍ ഇരുപത്തിയെട്ടാം റാങ്ക് നേടിയ എ. കെ. പ്രതീക്ഷിനെയും വടകര റൂറൽ ബാങ്ക്  ഉപഹാരം നല്‍കി ആദരിച്ചു. എം.കൃഷ്ണന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പ്രദീപ് കുമാര്‍ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ടി. വി. ജിതേഷ് നന്ദിയും പറഞ്ഞു.സി. ഭാസ്‌കരന്‍, സി. കുമാരന്‍, സോമന്‍ മുതുവന, അഡ്വ. ഇ.എം. ബാലകൃഷ്ണന്‍, കെ. എം. വാസു, കെ. ടി.സുരേന്ദ്രന്‍, ആലിസ് വിനോദ്, പി.എം.ലീന, എ.പി.സതി, കെ.പി.സജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News