ഡയാലിസിസിനു വിധേയരാകുന്ന സര്‍ക്കാര്‍ജീവനക്കാര്‍ക്ക് 15 ദിവസംവരെ സ്‌പെഷല്‍ കാഷ്വല്‍ ലീവ്

moonamvazhi
വൃക്ക സംബന്ധമായ അസുഖം കാരണം ഡയാലിസിസിനു വിധേയരാകുന്ന സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഒരു വര്‍ഷം പരമാവധി 15 ദിവസം പ്രത്യേക ആകസ്മികാവധി ( സ്‌പെഷല്‍ കാഷ്വല്‍ ലീവ് ) അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാവും അവധി അനുവദിക്കുക. മറ്റു തരത്തില്‍ തീര്‍പ്പാക്കിയ പഴയ കേസുകള്‍ പുനപ്പരിശോധിക്കില്ലെന്നു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡയാലിസിസിനു വിധേയരാകുന്ന പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കു ഒരു വര്‍ഷം പരമാവധി 15 ദിവസം പ്രത്യേക ആകസ്മികാവധി അനുവദിച്ചു 2022 ജൂണ്‍ ഒമ്പതിനു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സമാന ആവശ്യമുന്നയിച്ചു റഗുലര്‍ ജീവനക്കാരില്‍നിന്നു സര്‍ക്കാരിനു നിവേദനങ്ങള്‍ കിട്ടിയതിനെത്തുടര്‍ന്നാണു പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News