ട്രാൻസ്ജെൻഡറുകൾക്കായി സഹകരണ സംഘം

[email protected]

ട്രാൻസ്ജെൻഡറുകൾക്ക് പിന്തുണയുമായി സഹകരണ വകുപ്പിന്റെ മാതൃകാ പദ്ധതി. നിക്ഷേപത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി സഹകരണ സംഘം രൂപീകരിച്ചു. ട്രാൻസ് വെൽഫയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരിലാണ് സംഘം പ്രവർത്തിക്കുക. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സംഘം രൂപീകരണ യോഗം നടന്നു.

സൊസൈറ്റിയുടെ പ്രവർത്തനം സംസ്ഥാനം മുഴുവനും ഉണ്ടാകും.ഇതിനായി ട്രാൻസ്ജെൻഡറായ ശ്യാമ .എസ് .പ്രഭ ചീഫ് പ്രമോർട്ടർ ആയി ഏഴംഗ പ്രമോട്ടിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തു. രാജ്യത്തിനൊട്ടാകെ മാതൃകയാണ് പദ്ധതിയെന്ന് ശ്യാമ.എസ്.പ്രഭ പറഞ്ഞു.

നിക്ഷേപം കൂടാതെ ഹോട്ടലുകൾ, കാന്റീനുകൾ, ബ്യൂട്ടി പാർലറുകൾ, ഡിടിപി സെന്ററുകൾ തുടങ്ങി നിരവധി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹകരണ സംഘം അവസരമൊരുക്കും. ട്രാൻസ് ജെൻഡറുകൾക്ക് ഷെൽറ്റൽ ഹോമും സൊസൈറ്റി ഒരുക്കും. മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രചരണം നടത്തുന്നതടക്കമുള്ള ബോധവത്കരണ പരിപാടികളും സൊസൈറ്റി ഏറ്റെടുക്കും.

Leave a Reply

Your email address will not be published.