ട്രാന്‍സ്ജന്‍ഡറായ ഭാവനയ്ക്ക് കാരുണ്യത്തിന്റെ ‘കെയര്‍ഹോം’

web desk

റ്റപ്പെടലിന്റെ വേദന ആവോളം അനുഭവിച്ച ആളാണ് ഭാവന. തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ട് വിരുന്നെത്തിയത് ജീവിതത്തില്‍ ഒരഭയം തേടിയായിരുന്നു. ചെറിയ വീടും ജീവിതോപാധിക്ക് രണ്ടു പശുക്കളുമായി ഓരോ ദിനവും കഴിഞ്ഞുപോകുന്നതിനിടെയാണ് പ്രളയം എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തിയത്. വീടും പശുവും എല്ലാം പ്രളയം കൊണ്ടുപോയി. ഭാവനയ്ക്കും സുരേഷിനും അപ്പോള്‍ ആശ്വാസമായെത്തിയത് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ്. കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് ബാങ്ക് വീടു നല്‍കി.

‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നു ഞങ്ങള്‍ വീണ്ടും ജീവിച്ചുതുടങ്ങുകയാണ്’ – പുതിയ വീട് ലഭിച്ചതിന്റെ സന്തോഷത്തോടെ ഭാവന സുരേഷ് പറഞ്ഞു. ‘ ഷീറ്റ് കൊണ്ട് മറച്ച വീടായിരുന്നു ഞങ്ങളുടേത്. നഷ്ടപ്പെട്ട ആ വീടിനു പകരം എല്ലാ സൗകര്യവുമുള്ള നല്ല വീടാണ് ബാങ്ക് നല്‍കിയത്. ഒരു പശുവിനെ വാങ്ങണമെ ന്നുണ്ട്. സാമൂഹിക നീതി വകുപ്പില്‍ നിന്നു ഫണ്ട് ലഭിക്കാനുണ്ട്. അത് കിട്ടിയാലുടന്‍ അടുത്ത സ്വപ്നവും യാഥാര്‍ത്ഥ്യമാവും.- അവര്‍ പറഞ്ഞു.

32 വര്‍ഷം മുന്‍പ് തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്ന് കോഴിക്കോട്ടെത്തി സ്ഥിരതാമസമാക്കിയതാണ് ട്രാന്‍സ്ജെന്‍ഡറായ ഭാവന.
5.30 ലക്ഷം രൂപ ഉപയോഗിച്ച് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഭാവനക്കും ഭര്‍ത്താവ് സുരേഷിനും നാലര സെന്റ് സ്ഥലത്ത് വീട് നിര്‍മച്ച് നല്‍കിയത്.

ഔദ്യോഗികമായി ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും പണി പൂര്‍ത്തിയായപ്പോള്‍ ഭാവനയും സുരേഷും പുതിയ വീട്ടിലേക്ക് താമസം മാറ്റി. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയതാണ് വീട്. നടുവണ്ണൂര്‍ പതിനാലാം വാര്‍ഡിലെ മന്ദങ്കാവ് ലക്ഷം വീട് കോളനിയിലാണ് ഭാവനയുടെ വീട്. സ്വകാര്യ വ്യക്തി വാങ്ങി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News