ടൂറിസം മേഖലക്ക് ശക്തി പകരാൻ ‘ടൂർക്കോസ്’

[email protected]

ടൂറിസം മേഖലയിൽ ബഹുമുഖ പ്രവർത്തന പരിപാടികളുമായി കോഴിക്കോട് ടൂറിസം ഡവലപ്മെൻറ് കോ.ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് (ടൂർക്കോസ്) ആരംഭിച്ചു. എരഞ്ഞിപ്പാലം ബൈപാസ് റോഡിൽ മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാൽ സംഘം ഉദ്ഘാടനം ചെയ്തു.ടൂറിസം മേഖലയിൽ സംസ്ഥാനം ഇനിയും വളർച്ച കൈവരിക്കാനുണ്ടെന്ന് കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു.

അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം എം.കെ.രാഘവൻ എം.പിയും ലോഗോ പ്രകാശനം എം.കെ.മുനീർ എം.എൽ.എയും വെബ് സൈറ്റ് ഉദ്ഘാടനം എ.പി.അനിൽകുമാർ എം.എൽ.എയും നിർവഹിച്ചു.പ്രസിഡന്റ് അഡ്വ.പി.എം നിയാസ്, ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ്, മുൻ മന്ത്രിമാരായ അഡ്വ.പി.ശങ്കരൻ ,അഡ്വ.എം.ടി.പത്മ ,പി .വി.ഗംഗാധരൻ, കുരുവട്ടൂർ ബാങ്ക് പ്രസിഡന്റ് എൻ.സുബ്രഹ്മണ്യൻ, ചേവായൂർ ബാങ്ക് പ്രസിഡന്റ് ജി.സി.പ്രശാന്ത് കുമാർ, കാരന്നൂർ ബാങ്ക് പ്രസിഡന്റ് പി.ടി.ഉമാനാഥൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!