ജൂനിയർ ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സിന് നിയമന ശുപാർശകൾ നേരിട്ട് നൽകി

moonamvazhi

സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ജൂനിയർ ക്ലാർക്ക് റാങ്ക് ഹോൾഡർമാരുടെ യോഗം വിളിച്ചു ചേർത്തു. കോഴിക്കോട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ നിയമന ശുപാർശകൾ നേരിട്ട് വിതരണം ചെയ്തു. തുടർന്ന് ഉദ്യോഗാർത്ഥികളുമായി ആശയവിനിമയം നടത്തുകയും അവരുടെ സംശയങ്ങൾക്ക് പരീക്ഷ ബോർഡ് ചെയർമാൻ എസ്‌.യു. രാജീവ് മറുപടി നൽകുകയും ചെയ്തു. സഹകരണ പരീക്ഷാ ബോര്‍ഡ് മെമ്പര്‍ എ.ആർ. അഗസ്റ്റി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ,(പ്ലാനിങ്) യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published.