ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികയിലെ 44 ഒഴിവ് പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്തു – മന്ത്രി വാസവന്‍

moonamvazhi

സഹകരണവകുപ്പില്‍ 2023 ല്‍ ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനായി 44 പ്രതീക്ഷിത ഒഴിവുകളാണുള്ളതെന്നും ഈ ഒഴിവുകള്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. സ്ഥിരം തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനായുള്ള നിലവിലെ ഒഴിവുകളും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികയില്‍ പ്രമോഷന്‍വഴി നികത്താന്‍ നാലൊഴിവാണുള്ളത് – അദ്ദേഹം അറിയിച്ചു.

എം.കെ. മുനീറിന്റെ ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ 2022 ആഗസ്റ്റ് 26 നു ഒ.എ. ( എറണാകുളം ) നമ്പര്‍ 820 / 2022 കേസില്‍ നല്‍കിയ ഉത്തരവില്‍ നേരിട്ടുള്ള നിയമനത്തിനായുള്ള ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും അതനുസരിച്ച് വകുപ്പിലെ എന്‍.ജെ.ഡി. ഒഴിവും വകുപ്പില്‍നിന്നു മാതൃവകുപ്പിലേക്കു തിരികെപ്പോയതുകൊണ്ടുണ്ടായ ഒഴിവും കോടതിയുത്തരവ് പാലിച്ച് രജിസ്ട്രാര്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News