ജില്ലാ സഹകരണ ആശുപത്രിയില്‍ കാസ്പ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി
പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ സര്‍ക്കാര്‍ സൗജന്യ ഇഷൂറന്‍സ് പദ്ധതികളായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), ആരോഗ്യ ഇന്‍ഷൂറന്‍സ് (ആര്‍.എസ്.ബി.വൈ), ആയുഷ്മാന്‍ ഭാരത് (എബി – പി.എം. ജെ.എ .വൈ ) എന്നിവയില്‍ അംഗത്വവുള്ളവര്‍ക്ക് ചികിത്സക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി. ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചികിത്സക്ക് ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍ക്കല്‍, രജിസ്‌ട്രേഷനും കൂടാതെ പ്രസ്തുത ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് രോഗി അഡ്മിറ്റ് ആവുന്നത് മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള സേവനം പൂര്‍ണ്ണമായും സൗജന്യമായി ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും ലഭിക്കും. ഹെല്‍പ്പ് ഡെസ്‌ക്ക് രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5.30 വരെ പ്രവര്‍ത്തിക്കും.
പ്രസിഡന്റ് കെ.പി.എ. മജീദ് എം.എല്‍.എ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡയറക്ടര്‍മാരായ ടി. രായിന്‍, വി.എ. റഹ്മാന്‍, മ ന്നയില്‍ അബൂബക്കര്‍ , കുന്നത്ത് കുഞ്ഞിമുഹമ്മദ്, അഡ്വ. പി.കെ. റജീന, രാധ.കെ, ഖദീജ.പി ടി, ബുഷ്‌റ.വി, സെക്രട്ടറി സഹീര്‍ കാലടി എന്നിവര്‍ പങ്കെടുത്തു.