ചേർപ്പ് സഹകരണ ബാങ്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മരുന്നുകൾ നൽകി.

adminmoonam

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സാ നൽകുന്നതിനുവേണ്ടി അറുപതിനായിരം രൂപയുടെ മരുന്നുകൾ തൃശ്ശൂർ ചേർപ്പ് സർവീസ് സഹകരണ ബാങ്ക് നൽകി. നേരത്തെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു പലവ്യഞ്ജനങ്ങളും നൽകിയിരുന്നു. മരുന്നുകൾ ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സൂപ്രണ്ട് ഡോക്ടർ സുനിൽ കുമാർ ബാങ്ക് പ്രസിഡണ്ട് സി. എൻ.ഗോവിന്ദൻകുട്ടി യിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ. അശോകൻ, ഭരണസമിതി അംഗങ്ങളായ ജയശ്രീ ഷാജൻ, അനിത, ബാങ്ക് സെക്രട്ടറി എം.എസ്. രേഖ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.