ചേരാനല്ലൂർ സർവീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

moonamvazhi

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരായി കേരളത്തിലെ സർക്കിൾ സഹകരണ യൂണിയൻ സെപ്റ്റംബർ 18ന് കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിൽ ധർണ്ണ നടത്തുന്നു. ഇതിന്റെ പ്രചരണാർത്ഥം എറണാകുളം ടെലിഫോൺ എക്സ്ചേയ്ഞ്ചിനു മുന്നിൽ നടക്കുന്ന ധർണ്ണ വിജയിപ്പിക്കുന്നതിനായി ചേരാനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരികളുടെ സംഗമം നടത്തി.

K CE U സംസ്ഥാന കമ്മിറ്റി അംഗംവും, സർക്കിൾ സഹകരണ യൂണിയൻ അംഗവുമായ സി.പി. അനിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട്കെ. ജെ. ഡിവൈൻ അധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി ദീപ കെ ഡി സ്വാഗതം ആശംസിച്ചു. ഭരണ സമിതി അംഗങ്ങളായ ടി ആർ ഭരതൻ, പി ഇസഡ് സുൽഫി, വി കെ ശാന്തകുമാർ, വി ടി സത്യൻ, മേരി ഷാലെറ്റ് , ഡാനിയ ലോപ്പസ്. എന്നിവർ സംസാരിച്ചു. സഹകരണ സംഘം ജീവനക്കാരും നിരവധി സഹകാരികളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!