ചെറുതോട്ടില്‍ വര്‍ഗ്ഗീസ് വല്യപ്പന് കര്‍ഷക കാരണവര്‍ പ്രത്യേക പുരസ്‌കാരം നല്‍കി
എന്‍.എം.ഡി.സി കര്‍ഷകമിത്ര അവാര്‍ഡായ കര്‍ഷക കാരണവര്‍ പ്രത്യേക പുരസ്‌കാരം പുല്‍പ്പള്ളിയിലെ ചെറുതോട്ടില്‍ വര്‍ഗ്ഗീസ് വല്യപ്പന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നല്‍കി. ഷെഡ് കവലയിലെ സ്വരാജ് ലൈബ്രററി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍.എം.ഡ.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക കാരണവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദരിക്കുകയും, പുരസ്‌കാരം സമര്‍പ്പിക്കുകയും, ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.വാസു, മാതൃകാ കര്‍ഷക പുരസ്‌കാര ജേതാവ് സി.വി. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പി.ജെ. റജി സ്വാഗതവും ടി.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.