ചെക്യാട് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Deepthi Vipin lal

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ചെക്യാട് സൗത്ത് എം.എല്‍.പി.സ്‌കൂളില്‍ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരന്‍ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.എച്ച്.എസ്. ഉമ്മത്തൂര്‍ പ്രിന്‍സിപ്പാള്‍ പി.ടി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, വളയം ഹയര്‍സെക്കന്ററി ഹെഡ്മാസ്റ്റര്‍ എന്‍.കെ.പ്രേമചന്ദ്രന്‍ മാസ്റ്റര്‍, വി.കെ.ഭാസ്‌കരന്‍, പഴയങ്ങാടി അബ്ദുറഹിമാന്‍, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പി.കുഞ്ഞിരാമന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News