ചെക്യാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങി 

moonamvazhi

കോഴിക്കോട് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് & മെയിൻ ബ്രാഞ്ച് പ്രവർത്തനം തുടങ്ങി. കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിച്ചു. നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ അധ്യക്ഷത വഹിച്ചു. വടകര അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. മോഹനൻ മാസ്റ്റർ ആദരിച്ചു. ബാങ്കിലെ മുൻ ജീവനക്കാരെ ആദരിക്കൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സുരേഷ് മാസ്റ്റർ, സി.വി.എം നജ്മ . വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രദീഷ് , ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ, എൻ.കെ.കുഞ്ഞിക്കേളു, രവീഷ് വളയം, റഫീഖ് കുനിയിൽ, പി.പി. ചാത്തു, മോഹനൻ പാറക്കടവ്, സി.എച്ച് ഹമീദ് മാസ്റ്റർ, വി.കെ.ഭാസ്കരൻ, എം ടി ബാലൻ, പി.പി.ദാമോധരൻ അടിയോടി എം.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു ബേങ്ക് പ്രസിഡണ്ട് പി.സുരേന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. സ്മിത നന്ദിയും പറഞ്ഞു.

വൈകുന്നേരം നടന്ന സഹകരണ സന്ധ്യ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു മണിയാലത്ത് പ്രഭാഷണം നടത്തി. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.