ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതിയ നീതി മെഡിക്കല്‍ സ്റ്റോര്‍ കിഴുവിലം മുടപുരം ജംഗ്ഷനില്‍ ആരംഭിച്ചു. മുന്‍ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍.സുഭാഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആര്‍. ശ്രീകണ്ഠന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.അന്‍സാര്‍, സൈജ നാസര്‍, സലീന റഫീഖ്, പവന ചന്ദ്രന്‍, ചന്ദ്രന്‍, വേണുഗോപാലന്‍ നായര്‍, ആറ്റിങ്ങല്‍ സുരേഷ്, കിഴുവിലം രാധാകൃഷ്ണന്‍, ബാബു, ചന്ദ്രന്‍, മഞ്ജു പ്രദീപ്, രതീഷ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.