ചാലിൽ മൊയ്തീൻകോയക് കാലിക്കറ്റ് സിറ്റി ബാങ്കിൽ സ്നേഹോഷ്മളമായ യാത്രയപ്പ്.

adminmoonam

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിലെ ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ചാലിൽ മൊയ്തീൻ കോയക്ക് ബാങ്കിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ അദ്ദേഹത്തെ എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി, സ്റ്റാഫ് കൗൺസിൽ, കളക്ഷൻ ഏജന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, ഭരണസമിതി അംഗം ചാക്കുണ്ണി, അസിസ്റ്റന്റ് ജനറൽ മാനേജർ രാകേഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സുധീഷ്, പി.പി. ഫൗസിയ, സിന്ധു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.