ചാത്തമംഗലം സഹകരണ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം വീടു നിർമിച്ചു നൽകി

[email protected]

കേരള സർക്കാരിന്റെ കെയർ ഹോം പദ്ധതി പ്രകാരം കോഴിക്കോട് ചാത്തമംഗലം സർവീസ് സഹകരണ ബാങ്ക് സുജാത കുന്നുമ്മലിനു വീടു നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാന ചടങ്ങ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന യുടെ അധ്യക്ഷതയിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉദയഭാനു നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ആഗസ്റ്റി, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എൻ .എം.ഷീജ, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എ. രമേശൻ, ബാങ്ക് പ്രസിഡണ്ട് വി .സുന്ദരൻ എന്നിവർക്ക് പുറമേ സഹകാരികളും ജനപ്രതിനിധികളും ബാങ്ക് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.