ചാത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മലയമ്മ ശാഖ പ്രവര്‍ത്തനമാരംഭിച്ചു.
ചാത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത്തെ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. മലയമ്മയിലാണ് ആധുനിക സൗകര്യങ്ങളോടെ സേവനം വിപുലപ്പെടുത്തുന്നതിനായുളള ബാങ്കിന്റെ പുതിയ ശാഖ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 8.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കുന്നമംഗലം നിയോജക മണ്ഡലം എംഎല്‍എ അഡ്വ. പി.ടി.എ റഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആദ്യ നിക്ഷേപവും ലോക്കര്‍ ഉദ്ഘാടനവും എംഎല്‍എ അഡ്വ. പി.ടി.എ റഹീം നിര്‍വഹിച്ചു.