ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പദ്ധതി പ്രീമിയം തുക 500 രൂപയാക്കി വർധിപ്പിച്ചു. ഈ മാസം പ്രീമിയം അടയ്ക്കണമെന്നും നിർദ്ദേശം.

[mbzauthor]

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക 400 രൂപയിൽ നിന്ന് 500 രൂപയാക്കി വർധിപ്പിച്ചു. 2020ലെ പ്രീമിയം തുകയിലാണ് 100 രൂപ വർധിപ്പിച്ചത്. കെഎസ്ഇബി ജീവനക്കാർക്ക് 850 രൂപക്കു പുറമെ ജി.എസ്.ടിയും അടക്കണം. കെഎസ്ആർടിസി ജീവനക്കാർക്ക് 550 രൂപയിൽ നിന്ന് 600 രൂപയാക്കി വർധിപ്പിച്ചു. ഒപ്പം ജി.എസ്.ടിയും പ്രീമിയത്തിനൊപ്പം അടയ്ക്കണം. വാഗ്ദത്ത തുക 10 ലക്ഷം രൂപയിൽ നിന്ന് വർധിപ്പിച്ചിട്ടില്ല. നവംബർ മാസത്തിൽ പ്രീമിയം തുക അടയ്ക്കണം എന്നാണ് നിർദേശം.

[mbzshare]

Leave a Reply

Your email address will not be published.