ഗുജറാത്തിലെ സംഘങ്ങള്‍ക്ക് ഇനി പരമാവധി 20 ശതമാനംവരെ ഡിവിഡന്റ് നല്‍കാം
ഗുജറാത്തിലെ സഹകരണസംഘങ്ങള്‍ക്ക് ഇനിമുതല്‍ അംഗങ്ങള്‍ക്കു പരമാവധി ഇരുപതു ശതമാനംവരെ ലാഭവിഹിതം നല്‍കാം. ഇതുവരെ പരമാവധി പതിനഞ്ചു ശതമാനം ലാഭവിഹിതം നല്‍കാനേ അനുമതിയുണ്ടായിരുന്നുള്ളു.
സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണു ലാഭവിഹിതം ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 87,000 ത്തിലധികം വരുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം കിട്ടും. നേരത്തേ, ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ ചില സംഘങ്ങള്‍ പതിനഞ്ചു ശതമാനത്തിലധികം ഡിവിഡന്റ് കൊടുത്തിട്ടുണ്ട്.