കർഷകരുടെ മൊറട്ടോറിയം മാർച്ച് 31 വരെ ദീർഘിപ്പിച്ചു.

adminmoonam

2018 ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയം കണക്കിലെടുത്ത് സംസ്ഥാനത്തെ കർഷകർക്ക് വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വിവിധ വായ്പകളിൽ ഉള്ള ജപ്തി നടപടികൾക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയം 2020 മാർച്ച് 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി. 2019 ഡിസംബർ 31 വരെയായിരുന്നു മൊറട്ടോറിയം കാലാവധി. ഇതാണ് ഇപ്പോൾ മാർച്ച് 31 വരെ ദീർഘിപ്പിച്ച് ഉത്തരവ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.