കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി 

moonamvazhi

പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ സംഘടനയ്ക്ക് മതിയായ പ്രാതിനിധ്യം നൽകുക, സിവിൽ സർവീസ് പെൻഷനുമായി സഹകരണ പെൻഷൻ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സഹകരണ രജിസ്ട്രാർ ഓഫീസിനു മുൻപിൽ ധർമ്മന നടത്തി.

എം. വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശമ്പളത്തിനു ആനുപാതികമായ പെൻഷൻ ആരുടെയും ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. ആനാട് ജയൻ,വഞ്ചിയൂർ രാധാകൃഷ്ണൻ, കെ.എസ്. ശ്യാം കുമാർ, അഡ്വ. ഷിഹാബുദീൻ, എസ്. വേലായുധൻ പിള്ള, എൻ.കെ. രാമകൃഷ്ണൻ, പി. ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News