കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം

Deepthi Vipin lal

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സഹകരണ സ്ഥാപനങ്ങള്‍ പൊതു സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ് ബാങ്ക് ഇടപെടലോടെ ഇല്ലാതായേക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.

റിസര്‍വ് ബാങ്ക് നിയന്ത്രണത്തിന്‍ കീഴില്‍ സഹകരണ ബാങ്കുകള്‍ എത്തുന്നതോടെ പ്രാദേശിക തലത്തില്‍ സംഘങ്ങള്‍ ചെയ്തു വരുന്ന വിവിധ വിപണികള്‍, പെന്‍ഷന്‍ വിതരണം, കോവിഡ്, പ്രളയം കാലങ്ങളിലേതുപോലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇല്ലാതാകും. പ്രാദേശിക തലങ്ങളിലെ സംഘങ്ങളുടെ ജനകീയ സ്വഭാവവും നഷ്ടപ്പെടും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ മേഖലയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും എം.പി. അഭിപ്രായപ്പെട്ടു.

താലൂക്ക് പ്രസിഡന്റ് കെ.എ.സണ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി.എല്‍ദോസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. കെ.സി.ഇ.എഫ് ജില്ല പ്രസിഡന്റ് സാബു പി.വാഴയില്‍ വിരമിച്ച ജീവനക്കാരെ ആദരിച്ചു. ജില്ല സെക്രട്ടറി ഡി. മുരളീധരന്‍ സംഘടനാംഗങ്ങളുടെ കുട്ടികളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.പീറ്റര്‍ സംഘടനാ സന്ദേശം നല്‍കി.

താലൂക്ക് സെക്രട്ടറി സിബി പി.സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ബാബു പീറ്റര്‍, ട്രഷറര്‍ സാജു മാനുവല്‍, വനിതാ ഫോറം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ശ്രീജ എസ്. നാഥ് , ജില്ല ചെയര്‍പേഴ്‌സണ്‍ ശ്രീജ കെ.മേനോന്‍, സര്‍ക്കിള്‍ സഹകരണ യൂണിയനംഗങ്ങളായ എബ്രാഹം തൃക്കളത്തൂര്‍, ബിജു തങ്കപ്പന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കെ.ജെ.ജോര്‍ജ്, വൈസ് പ്രസിഡന്റ് റ്റി.കെ.ജോസ്, സി.പി.ജോണി,ഡേവിഡ് ചെറിയാന്‍, സാജു റ്റി.ജോസ്, മര്‍ക്കോസ് ഉലഹന്നാന്‍, സനില്‍ സജി, കെ.പി.ലിസി, പി.എല്‍.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തോടനുബന്ധിച്ച് നടത്തി.

സിബി പി സെബാസ്റ്റ്യന്‍(ആവോലി സര്‍വീസ് സഹകരണ ബാങ്ക്) പ്രിസിഡന്റ് , സനില്‍ സജി(മഞ്ഞള്ളൂര്‍ റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക്)ബിജു തങ്കപ്പന്‍ (കുളങ്ങരപ്പടി ക്ഷീര സംഘം)എന്നിവര്‍ വൈസ് പ്രിസിഡന്റ്, ബാബു പീറ്റര്‍(മുത്തോലപുരം സര്‍വീസ് സഹകരണ ബാങ്ക്) സെക്രട്ടറി , ജയകൃഷ്ണന്‍ പി.എല്‍. (പാലക്കുഴ സര്‍വീസ് സഹകരണ ബാങ്ക്)ട്രഷറര്‍, ബെന്നി പി ഏലിയാസ് (രാമമംഗലം സര്‍വീസ് സഹകരണ ബാങ്ക് )അമല്‍ രവീന്ദ്രന്‍ (പായിപ്ര അഗ്രികള്‍ച്ചര്‍)ഷിയാസ് അലിയാര്‍ (മുവാറ്റുപുഴ താലൂക്ക് എംപ്ലോയീസ് സൊസൈറ്റി)എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!