കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു.

adminmoonam

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു. സി.ഐ.ടി.യു തൃശ്ശൂർ ജില്ലാ സെക്രട്ടറി യു.പി. ജോസഫ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുമാണ് ചടങ്ങ് നടന്നതെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി സുകു. കെ. ഇട്ട്യേശൻ പറഞ്ഞു. ചാലക്കുടി മംഗലൻ ദേവസ്യയുടെ ഭാര്യ മോളിക്കാണ് 500 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിച്ച് നൽകുന്നത്.

Leave a Reply

Your email address will not be published.