കോവിഡ്-19: സാലറി ചാലഞ്ച് – സംസ്ഥാന സഹകരണ യൂണിയൻ 50 ലക്ഷം രൂപ നൽകുമെന്ന് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സഹകരണ യൂണിയൻ 50 ലക്ഷം രൂപ നൽകും. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചാലഞ്ചിനായുള്ള ആഹ്വാനം ഏറ്റെടുത്തു കൊണ്ട്സംസ്ഥാന സഹകരണ യൂണിയൻ 50 ലക്ഷം രൂപ നൽകും.ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും മാനേജ്മെന്റ് വിഹിതവും ചേർത്ത് അരക്കോടി രൂപാ തിങ്കളാഴ്ച (6/4/20) കൈമാറാൻ തീരുമാനിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു.
ജീവനക്കാരുടെ ശമ്പളം മുൻകൂറായാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. ജീവനക്കാരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചടവിനായി പത്ത് തുല്യ ഗഡുക്കൾ അനുവദിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News