കോഴിക്കോട് ചെറുകുളത്തൂർ സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥി സംഗമം നടത്തി
ചെറുകുളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും അനുമോദനവും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. എം.എൽ.എ പി.ടി.എ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപരിപഠനസാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ പി.പി. മനോജ് ക്ലാസെടുത്തു. ബാങ്ക് പ്രസിഡണ്ട് ടി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. വിശ്വനാഥൻ,വൈസ് പ്രസിഡന്റ് എം.എം. പ്രസാദ് എന്നിവർ സംസാരിച്ചു.