കോലഞ്ചേരി ഏരിയ പ്രവാസിസഹകരണസംഘം ട്രേഡ് എക്‌സ്‌പോ സംഘടിപ്പിച്ചു

moonamvazhi

എറണാകുളം ജില്ലയിലെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം ഗ്ലോബല്‍ ട്രേഡ് എക്‌സപോ സംഘടിപ്പിച്ചു. ബിസിനസ് കേരളയുമായി സഹകരിച്ച് കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ നാലു ദിവസത്തെ എക്‌സപോ അന്‍വര്‍ സാദത്ത് എം.എല്‍.എ.യാണ് ഉദ്ഘാടനം ചെയ്തത്. കേരളപ്രവാസിസംഘം സംസ്ഥാന നിര്‍വാഹകസമിതിയംഗം എം.യു. അഷ്‌റഫ് അധ്യക്ഷനായി. ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിനു സ്വീകരണം നല്‍കി. സിന്തൈറ്റ് എം.ഡി. ഡോ. വിജു ജേക്കബ്, സാന്റമോണിക്ക സി.എം.ഡി. ഡെന്നി തോമസ്, കോലഞ്ചേരി ഏരിയ പ്രവാസിസഹകരണസംഘം പ്രസിഡന്റ് നിസാര്‍ ഇബ്രാഹിം, അഡു ജേക്കബ്, വി.എ. സക്കീര്‍ ഹുസൈന്‍, എം. മുരളി, സി.ഇ. നാസര്‍, റഫീക് മരക്കാര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമാ കണ്ണന്‍ എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിച്ചു.

കേരളപ്രവാസിസംഘം, എറണാകുളം ജില്ലാ വ്യവസായകേന്ദ്രം, ബി.എന്‍.ഐ, നോര്‍ക്ക, കുടുംബശ്രീ, സ്റ്റാര്‍ട്ടപ് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ടോക് ഷോകളുണ്ടായിരുന്നു. ലയണ്‍സ് ക്ലബ് ബിസിനസ് മീറ്റും നടത്തി. മെഷിനറി, ഓട്ടോമോട്ടീവ്‌സ്, ഫര്‍ണിച്ചര്‍, ട്രാവല്‍ ആന്റ് ടൂറിസം, കൃഷി, ഇലക്ട്രോണിക്‌സ്, ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, കോസ്‌മെറ്റിക്‌സ്, വിദ്യാഭ്യാസം, പ്രോപ്പര്‍ട്ടി, വെഡ്ഡിങ് വിഭാഗങ്ങളില്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നു. നവകേരളനിര്‍മിതിയും പ്രവാസിസമൂഹവും സെമിനാര്‍ പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അല്‍ സലാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മുഹമ്മദുകുട്ടി, ലോക കേരള സഭാംഗം കെ. സിദ്ദിഖ് ഹസ്സന്‍, ഐ.ടി.സി. എക്‌സിക്യൂട്ടീവ് അംഗം അശോക് കുമാര്‍, എം.യു. അഷ്‌റഫ്, ബിസിനസ്‌കേരള ചെയര്‍മാന്‍ ഇ.പി. നൗഷാദ്, നിസാര്‍ ഇബ്രാഹിം, പ്രവാസിസംഘം എറണാകുളം ജില്ലാസെക്രട്ടരി സി. നാസര്‍ എന്നിവര്‍ സംസാരിച്ചു. സമാപനദിവസം ഫാഷന്‍ഷോയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.