കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയിക്ക് ചെക്യാട് ബാങ്കിന്റെ സ്‌നേഹോപഹാരം

Deepthi Vipin lal

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംമ്പില്‍ മെഡല്‍ നേടിയ ചെക്യാട് മാമുണ്ടേരി സ്വദേശി അബ്ദുള്ള അബൂബക്കറിന് ചെക്യാട് ബാങ്കിന്റെ സ്‌നേഹോപഹാരം. ജന്മനാട്ടില്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സെക്രട്ടറി കെ.ഷാനിഷ് കുമാറും ഡയറക്ടര്‍ പി.സുരേന്ദ്രനും ചേര്‍ന്ന് ഉപഹാരം നല്‍കി.

നാദാപുരം എം.എല്‍.എ. ഇ. കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ സ്വാഗതം പറഞ്ഞു. ജന പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.